നാഷണൽ സയൻസ് ഡേ ക്വിസ് മത്സരം

  • February 29, 2024

നാഷണൽ സയൻസ് ഡേ ക്വിസ് മത്സരം

നാഷണൽ സയൻസ് ഡേ ക്വിസ് മത്സരം, സെന്റ്.ജോസഫ് ബ്ളോക്കിലുള്ള സെന്റ് സേവ്യർ ഹാളിൽ ഫെബ്രുവരി 29-ന്, അമലയിലെ Institutions Innovation Council & National Services Scheme യൂണിറ്റും ചേർന്ന് നടത്തുകയുണ്ടായി.  ചടങ്ങിലേക്ക് MBBS, BSc Nursing, GNM, DMLT, DRRT etc... എന്നീ വിദ്യാർത്ഥികളുടെ അത്യപൂർവ്വമായ സഹകരണവും, മുപ്പതോളം ടീമുകൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തതും അങ്ങേയറ്റം പ്രശംസനീയമായിരുന്നു. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മത്സരം നടത്തിയത്.  ആദ്യ പാദത്തിൽ വിജയിച്ച നാലു ടീമുകളെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു.  തികച്ചും വിജ്ഞാനപ്രദമായ ചോദ്യങ്ങൾക്കു ഓരോ ടീമും കൃത്യമായ ഉത്തരം പറഞ്ഞത് കാണികളെ ആവേശത്തിന്റെ  മുൾമുനയിൽ നിർത്തി.   Dr.ദീപ്തി രാമകൃഷ്ണൻ (വൈസ് പ്രിൻസിപ്പൽ) വിജയികൾക്ക് പ്രൈസ് മണിയും സർട്ടിഫിക്കറ്റും നൽകി.  ക്വിസ് മത്സരത്തിലെ കഴിവുള്ള വിദ്യാർത്ഥികൾക്ക് അമല ഒരുക്കിയ ഈ മത്സരം തികച്ചും ഗുണകരമായിരുന്നു.