അമലയിൽ ന്യൂട്രിഷൻ കോൺഗ്രസ്‌

  • July 21, 2024

അമലയിൽ ന്യൂട്രിഷൻ കോൺഗ്രസ്‌

അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഏകദിന ന്യൂട്രിഷൻ കോൺഗ്രസ് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ .ഫാ. ജൂലിയസ് അറക്കൽ സി എം ഐ ഉത്ഘാടനം ചെയ്ത പരിപാടിയിൽ   ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ (ജോയിന്റ് ഡയറക്ടർ ), ഡോ. റീന കെ ചിറ്റിലപ്പിള്ളി (ന്യൂട്രിഷൻ വിഭാഗം  ഇൻചാർജ് ) സന്നിഹിതനായിരുന്നു.  ഉദരസംബന്ധമായ അസുഖങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പുതിയ സാഹചര്യങ്ങളെ നേരിടാൻ ഡയറ്റീഷ്യൻസിനെ  പ്രാപ്തമാക്കുന്നതിനായിരുന്നു ഈ സെമിനാർ നടത്തിയത് . അമലയിൽ  രണ്ടാം തവണയാണ് ഇതുപോലൊരു സെമിനാർ നടത്തുന്നത് .വിവിധ ജില്ലകളിൽ നിന്നായി എഴുപതോളം ഡയറ്റിഷ്യൻസ് പരിപാടിയിൽ പങ്കെടുത്തു.ഡോ. സോജൻ ജോർജ് (അസോസിയേറ്റ് പ്രൊഫസ്സർ ആൻഡ് സീനിയർ കൺസൾട്ടൻറ്, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം)  , ഡോ. ജോജു ആന്റണി സെബാസ്റ്റ്യൻ (അസിസ്റ്റന്റ് പ്രൊഫസ്സർ ,സർജിക്കൽ ഓൺകോളജി ), ഡോ. പി .എസ് കൃപാൽ (സീനിയർ റസിഡന്റ് ,ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ) ഡയറ്റിഷ്യൻ സിന്ധു എന്നിവർ ക്ലാസുകൾ നടത്തി.  നന്ദി പ്രകടനവും നടത്തി.