- July 25, 2024
ലൈഫ് ഓഫ് മാന്‍ഗ്രോവ്: സി.ഡി. പ്രകാശനം ചെയ്തു
കാന്‍സര്‍ രോഗത്തെ ധീരമായി അതിജീവിച്ചവരുടെ കഥ പറയുന്ന ചിത്രം ലൈഫ് ഓഫ് മാന്‍ഗ്രോവ്ന്‍റെ ഓഡിയോ സി.ഡി. സിനിമാതാരം ഐ.എം.വിജയന്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കലിന് കൈമാറി പ്രകാശനം ചെയ്തു. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസിംഗ് സിനിമാതാരം ടി.ജി.രവിയും നിര്‍വ്വഹിച്ചു. നിര്‍മ്മാതാവ് ശോഭ നായര്‍, സംവിധായകന്‍ എന്‍.എന്‍.ബൈജു, അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, നായിക ഐഷ ബിന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനിമ അധികം താമസിയാതെ പുറത്തിറങ്ങും.