- July 21, 2024
AMFACC - Aedes Mosquito Free Amala Campus Campaign
AMFACC - Aedes Mosquito Free Amala Campus Campaign നും അമല ഗ്രാമയും സംയോജിച്ച് 21/07/24 രാവിലെ 10:00 മണിക്ക് അടാട്ട് ഗ്രാമ പഞ്ചായത്തിലെ 2-)0 വാർഡ് അംഗണവാടിയിൽ വെച്ച് വാർഡ് അംഗങ്ങൾക്കായി ഈഡിസ് കൊതുകകളുടെ നിർമാർജനത്തെയും ഡെങ്കിപനിയെയും കുറിച്ചു ബോധവത്കരണ ക്ലാസ് നടത്തി .അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ CMI ഉദ്ഘാടനം നിർവഹിക്കുകയും അടാട്ട് ഗ്രാമ പഞ്ചായത്ത് 2-)0 വാർഡ് മെമ്പർ ശ്രീമതി നിഷ പ്രഭാകരൻ അധ്യക്ഷപ്രസംഗം നടത്തുകയും,, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്റമോളജിസ്റ്റ് ശ്രീ. മുഹമ്മദ് റാഫി വിഷയ അവതരണം നടത്തുകയും ചെയ്തു. തുടർന്ന് 2-)0 വാർഡിലെ വീടുകൾ സന്ദർശിച്ച് കൊതുക് വളരാൻ സാധ്യത ഉള്ള ഇടങ്ങൾ കണ്ടെത്തുകയും ടെസ്റ്റിനായി സാമ്പിൾ ശേഖരിക്കുകയും. കൊതുക് വളരുന്ന സാഹചര്യങ്ങളെ കുറിച് വീട്ടിലെ അംഗങ്ങൾക്ക് ബോധവത്കരണം നൽകുകയും ചെയ്തു.