- July 21, 2024
ഇൻട്രികസീസ് ഓഫ് തൊറാസിക്ക് അനസ്തേഷ്യ- ഏകദിന പരിശീലന പരിപാടി
അമല ആശുപത്രിയിലെ അനസ്തെഷ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇൻട്രികസീസ് ഓഫ് തൊറാസിക്ക് അനസ്തേഷ്യ "എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ .ഫാ. ജൂലിയസ് അറക്കൽ സി എം ഐ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഫാ. ഡെൽജോ പുത്തൂർ സി എം ഐ (ജോയിന്റ് ഡയറക്ടർ ), ഫാ. ആന്റണി മണ്ണുമ്മേൽ സി.എം.ഐ (അസോസിയേറ്റ് ഡയറക്ടർ ) ഡോ. ദീപ്തി രാമകൃഷ്ണൻ (വൈസ് പ്രിൻസിപാൾ )ഡോ. രാജേഷ് ആന്റോ (മെഡിക്കൽ സൂപ്പർഇൻഡന്റ് ) ഡോ. സതീദേവി പി. (അനസ്തേഷ്യ വിഭാഗ മേധാവി ) എന്നിവർ സന്നിഹിതരായിരുന്നു.