Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 15-06-26 01:30:00
  • To : 15-06-26 04:00:00
  • June 15, 2026

തൃശ്ശൂർ വൈ.ഡബ്ലിയു.സി.എ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശ്ശൂർ : വൈ.ഡബ്ലിയു.സി.എ.യും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ച് തൃശ്ശൂരിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ നിർവഹിച്ചു. വൈ.ഡബ്ലിയു.സി.എ സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡണ്ട് ഡോ. ആനി തോമസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ആനി ജയ കോഴിക്കോട് ക്ലസ്റ്റർ കോഡിനേറ്റർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു ജനറൽ മെഡിസിൻ, ഡെർമറ്റോളജി, കാർഡിയോളജി വിഭാഗം ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിൽ രോഗികൾക്ക് സൗജന്യ മരുന്നുകളും നൽകി.