Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 15-12-25 02:30:00
  • To : 15-12-25 04:30:00
  • December 15, 2025

കുഞ്ഞുങ്ങളോടൊപ്പം അമലയുടെ ക്രിസ്തുമസ് ആഘോഷം

അമല ആശുപത്രിയിലെ നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും.  സി.എൻ.ജി.എ (കാത്തലിക് നേഴ്സസ് ഗിൽഡ്  ഓഫ് അമല) യുടെ നേതൃത്വത്തിൽ പെരുമ്പിലാവ്, ആനക്കല്ല് മേരിമാത ബോയ്സ് കോട്ടേജിലെ കുഞ്ഞുങ്ങളോട് ചേർന്ന് ക്രിസ്ത്മസ് ആഘോഷം നടത്തി.അമലയിലെ സ്റ്റാഫ് അംഗങ്ങൾ  കുഞ്ഞുങ്ങളോടൊപ്പം നൃത്തചുവടുകൾ വച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും വിവിധ ഇനം കളികളിലൂടെയും കലാപരിപാടികളിലൂടെയും ക്രിസ്ത്മസിന്റെ സന്തോഷം പങ്കുവച്ചത് തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചെന്നു കുഞ്ഞുങ്ങൾ അഭിപ്രായപെട്ടു.തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചിലവഴിച്ചതിന് കുഞ്ഞുങ്ങൾ അമലയിലെ സ്റ്റാഫ് അംഗങ്ങളോട്  നന്ദി പറഞ്ഞു.ബോയ്സ് ഹോമിലെ ഫാദർ മനു എം. സി. ബി. സ്. ഊഷ്മളമായ സ്വാഗതം ആശംസിച്ചു.അപരനിൽ ദൈവത്തെ കാണാൻ നമുക്ക് സാധിക്കണമെന്ന് അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ  ജെയ്സൺ മുണ്ടന്മാണി സി. എം. ഐ. തൻ്റെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.ചീഫ് നഴ്സിങ്ങ് ഓഫീസർ, സിസ്റ്റർ ലിഖിത എം എസ് ജെ, ബ്രദർ ഓസ്റ്റിൻ സി.എം.ഐ , സ്ഥാപനത്തിൻ്റെ   ഡയറക്ടർ  ബഹുമാനപ്പെട്ട ഫാദർ അലക്സ്‌ എം സി ബി സ് എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി.അമലയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും നൽകിയ സമ്മാനങ്ങളും മധുര പലഹാരങ്ങളും കുഞ്ഞുങ്ങൾക്ക് പങ്കുവച്ച് അമല മെഡിക്കൽ കോളേജ് അംഗങ്ങൾ അർത്ഥപൂർണ്ണമായ ക്രിസ്തുമസ് ആഘോഷം നടത്തി.