Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 16-12-24 10:00:00
  • To : 16-12-24 12:00:00
  • December 16, 2024

അഗതികളോടൊപ്പം ക്രിസ്തുമസ് ആഘോഷം

അമല നഗർ: അമല ആശുപത്രിയിലെ നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും.  സി.എൻ.ജി.എ (കാത്തലിക് നേഴ്സസ് ഗിൽഡ്  ഓഫ് അമല) യുടെ നേതൃത്വത്തിൽ വെട്ടിക്കുഴിയിലെ'സ്‌മൈൽ വില്ലേജ് ' അഗതിമന്ദിരത്തിലെ  അന്തേവാസികളോടു ചേർന്ന് ക്രിസ്ത്മസ് ആഘോഷം നടത്തി. അമലയിലെ സ്റ്റാഫ് അംഗങ്ങൾ അ ന്തേവാസികളോടൊപ്പം  നൃത്തചുവടുകൾ വച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും വിവിധ ഇനം കളികളിലൂടെയും കലാപരിപാടികളിലൂടെയും ക്രിസ്ത്മസിന്റെ സന്തോഷം പങ്കുവച്ചത് തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചെന്നു അന്തേവാസികൾ അഭിപ്രായപെട്ടു. തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചിലവഴിച്ചതിന് അന്തേവാസികൾ അമലയിലെ സ്റ്റാഫ് അംഗങ്ങളോട്  നന്ദി പറഞ്ഞു. അപരനിൽ ദൈവത്തെ കാണാൻ നമുക്ക് സാധിക്കണമെന്ന് അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ. തൻ്റെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ചീഫ് നഴ്സിങ്ങ് ഓഫീസർ, സിസ്റ്റർ ലിഖിത, സിസ്റ്റർ ജോതിഷ് സി. എസ്.സി., ബ്രദർ ജിയോ പാറക്ക സി.എം.ഐ , സ്ഥാപനത്തിൻ്റെ  ഫൗണ്ടർ ഡയറക്ടർ  ബഹുമാനപ്പെട്ട ഫാദർ ആന്റണി പ്ലാക്കൽ വി സി , ഡയറക്ടർ ഫാദർ ജിജോ കാഞ്ഞൂകാരൻ വി സി എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി. അമലയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും നൽകിയ സമ്മാനങ്ങളും മധുര പലഹാരങ്ങളും അന്തേവാസികൾക്ക് പങ്കുവച്ച് അമല മെഡിക്കൽ കോളേജ് അംഗങ്ങൾ അർത്ഥപൂർണ്ണമായ ക്രിസ്തുമസ് ആഘോഷം നടത്തി.