Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 12-08-26 02:30:00
  • To : 12-08-26 03:30:00
  • August 12, 2026

തൃശ്ശൂരിലെ ആദ്യത്തെ ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫിസിസ്റ്റം അമലയിൽസ്ഥാപിച്ചു

തൃശ്ശൂരിലെ ആദ്യത്തെ ആധുനിക “വിഷൻ  അസിസ്റ്റ് ” സംവിധാനത്തോടുകൂടിയ പ്രീമിയം സീലിംഗ് റേഡിയോഗ്രാഫി സിസ്റ്റം (Samsung GC85A Vision+  Digital Radiography)  അമല മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു, കൂടുതൽ മെച്ചപ്പെട്ട രോഗീപരിചരണവും കാര്യക്ഷമമായ വർക്ക്‌ഫ്ലോയും ഈ സംവിധാനത്തിലൂടെ സാധ്യമാകുന്നു. അതോടൊപ്പം, കുറഞ്ഞ ഡോസ് ഉപയോഗിച്ചുള്ള അത്യാധുനിക ഇമേജിംഗ് അനുഭവം ഇത് നിലനിർത്തുകയും ആരോഗ്യപരിചരണ മേഖലയിലെ പ്രൊഫഷണലുകളുടെ പ്രവർത്തനക്ഷമത മെച്ചപെടുത്തുന്നതിനുള്ള   പുതിയ മാർഗങ്ങൾ അവതരിപ്പികുകയും ചെയ്യുന്നു. പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ഈ മെഷീൻ രോഗീപരിചരണത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇത് ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നു. ആശീർവാദകർമ്മവും ഉദ്ഘാടനവും അമല ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ.നിർവഹിച്ചു. ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ., ഫാ.ഷിബു പുത്തൻപുരക്കൽ സി.എം.ഐ., റേഡിയോളജി വിഭാഗം മേധാവി ഡോ. റോബർട്ട് അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.