Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളുടെ സമാപനവും വനിതാസ്റ്റാഫംഗങ്ങളെ ആദരിക്കല്‍ ചടങ്ങും തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐ.എഫ്.എസ്. നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.സംഗീത, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു.