Please select from the following:
അമല മെഡിക്കൽ കോളേജ് നിയോനറ്റോളജി വിഭാഗം നടത്തിയ ലോക പ്രീമച്യൂരിറ്റി ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, സി.ഡി. സി വിഭാഗം മേധാവി ഡോ. പാർവതി മോഹൻ നിയോനറ്റോളജിസ്റ്റ് ഡോ. ശ്രീനിവാസൻ, ഡോ. രോഹിത്, ഡോ. സിസ്റ്റർ ജൂലിയ എന്നിവർ പ്രസംഗിച്ചു മെഡിക്കൽ വിദ്യാർഥികൾ കിറ്റ് അവതരിപ്പിച്ചു. പ്രീമച്വർആയി ജനിച്ച ശിശുക്കളുടെ പരിചരണത്തെക്കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.