അമല മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികളോടെ നടത്തിയ നഴ്സസ് വാരാചരണത്തിന്‍റെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര നിര്‍വ്വഹിച്ചു.ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.രാജി രഘുനാഥ്, സിസ്റ്റ്ര്‍ മിനി, സിസ്റ്റ്ര്‍ ലിഖിത, ലക്ഷ്മി എം. എന്നിവര്‍ പ്രസംഗിച്ചു. സേവനത്തില്‍ മികവ് പുലര്‍ത്തിയ നഴ്സുമാരെ ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.