Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 06-05-26 02:30:00
  • To : 06-05-26 04:30:00
  • May 06, 2026

അമലയിൽ നഴ്സിംഗ് ബിരുദദാനം.

തൃശ്ശൂർ : അമല നഴ്സിംഗ് കോളേജിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ നിർവഹിച്ചു. ദേവമാത എജുക്കേഷൻ കൗൺസിലർ ഫാ. ലിജോ ബ്രഹ്മകുളം സി. എം. ഐ. അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ., അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ.ആന്റണി മണ്ണുമ്മേൽ സി.എം.ഐ., കോളേജ് പ്രിൻസിപ്പലും, ആരോഗ്യ സർവകലാശാല നഴ്സിംഗ് വിഭാഗം ഡീനുമായ പ്രൊഫസർ ഡോ. രാജീ രഘുനാഥ്, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിത ലിസ്മ്പത്, CNO പ്രൊഫസർ ലക്ഷ്മി എം,  പി.ടി.എ. പ്രസിഡന്റ് ജിനി ജോസഫ്, ഗ്രാജുവേറ്റ് റെപ്രെസെന്ററ്റീവ് അയന ബേബി എന്നിവർ പ്രസംഗിച്ചു. 49 പേർ നഴ്സിംഗ് ബിരുദവും, 5 പേർ നഴ്സിംഗ് ബിരുദാനാന്തര ബിരുദദാനവും, രണ്ടുപേർ പി. എച്ച്. ഡി. യും സ്വീകരിച്ചു.