Please select from the following:
നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ടെക്നിക്കൽ ഡയറക്ടറുമായ ഡോ. അബ്ദുൽ ഖയും ഐഎഫ്എസ് അമല ആയുർവേദാശുപത്രി സന്ദർശിച്ചു. ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച പുതിയ ഗ്രീൻ ഹൗസ്, പ്രത്യേക ഔഷധ തോട്ടം എന്നിവയുടെ പുരോഗതി വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും തനതു പഞ്ചകർമചികിത്സാവിധികളെ അധികരിച്ചു ഡോക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തു. ഔഷധി മാനേജിങ് ഡയറക്ടറും സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ് സിഇഒയുമായ ഡോ. ടി. കെ. ഹൃദീക്, ജൂനിയർ സയന്റിഫിക് ഓഫീസർ ഡോ. പയസ് ഒ. എൽ. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സിഎംഐ, ഫാ. ആന്റണി മണ്ണുംമേൽ സിഎംഐ, ചീഫ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ, ഡോ. എസ്. ജയദീപ്, ഡോ. രോഹിത് കെ എന്നിവർ പങ്കെടുത്തു