അമല മെഡിക്കല്‍ കോളേജില്‍ 3 ദിവസമായി നടത്തിയ ദേശീയപുസ്തകോത്സവത്തിന്‍റെ സമാപനസമ്മേളനം കവി റഫീക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ.ആന്‍റണി കള്ളിയത്ത് എഴുതിയ "ഡോക്ടര്‍ പേഷ്യന്‍റ് റിലേഷന്‍ഷിപ്പ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് എതിക്സ്" എന്ന പുസ്തകം റഫീക് അഹമ്മദ് പ്രകാശനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ചീഫ് ലൈബ്രേറിയന്‍ ഡോ.എ.ടി.ഫ്രാന്‍സിസ്, ജോയിന്‍റ കണ്‍വീനര്‍ ഗ്ലാഡിസ് ജോര്‍ജ്ജ്, മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, ഡിപ്ലോമ നഴ്സിംഗ് ആയുര്‍വ്വേദ കോഴ്സ് വിദ്യാര്‍ത്ഥി പ്രതിനിധികളായ എസ്തേര്‍ നിമ തോമസ്, ഷാന്‍റോ പി.ടി., ശ്രീരേഖ ഇ.എസ്.,ആതിര എലിസബത്ത്., ഹരിപ്രിയ എസ്. എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.