Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-09-24 09:30:00
  • To : 22-09-24 01:00:00
  • September 22, 2024

നന്മ 2024, അമല മെഡിക്കൽ കോളേജ് കുട്ടികളുടെ സാമൂഹ്യ സേവന സഹായ പദ്ധതി നാടിനു സഹായമായി

തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റൂറൽ ഹെൽത്ത് കെയറിന്റെയും 2021 എംബിബിസ് ബാച്ചിന്റെയും നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വെൽഫെയർ പ്രോഗ്രാം സംഘടിപ്പിച്ചു. നന്മ എന്ന പേരിൽ വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് കമ്മീഷണർ ശ്രീ.ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ, ഫാ. ഡേവിസ് ചിറമേൽ (ഫൗണ്ടർ, ആക്ടസ് &കിഡ്നി ഫെഡറേഷൻ, ഇന്ത്യ ), ഫാ. ആന്റണി മണ്ണുമ്മൽ CMI(അസോസിയേറ്റ് ഡയറക്ടർ, അമല മെഡിക്കൽ കോളേജ്, തൃശ്ശൂർ), ശ്രീ. സന്തോഷ്‌ (അസി. കമ്മീഷണർ ), ഡോ. ബെറ്റ്സി തോമസ് (പ്രിൻസിപ്പൽ,അമല മെഡിക്കൽ കോളേജ്)ഡോ. സാജു സി. ആർ (കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ), ശ്രീ. ഷോബി ടി. ആർ (വേലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ) ശ്രീ. അനിൽ (വാർഡ് 2,മെമ്പർ ), ശ്രീമതി വിമല (വാർഡ് മെമ്പർ ) ശ്രീ. ജോയ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) ഡോ. സ്റ്റെഫി ഫ്രാൻസിസ് (നന്മ പരിപാടി കോർഡിനേറ്റർ ) എന്നിവർ പ്രസംഗിച്ചു.2021 എംബിബിസ് ബാച്ചിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, ഭവന നിർമ്മാണ സഹായം, ചികിത്സ സഹായം, തൊഴിൽ സഹായം, ഭക്ഷ്യകിറ്റ് വിതരണം, കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം എന്നിവ നടത്തി.