Please select from the following:
അമല ആയുര്‍വേദ ആശുപത്രിയില്‍ എ. എം.എഫ്.എ.സി.സി. യുടെ നേതൃത്വത്തില്‍ ആരംഭിച്ച മോസ്കിറ്റോ റിപ്പലെന്‍റ് ഗാര്‍ഡന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ സി.എം.ഐ., എന്‍ഡമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആര്‍.ഒ. ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുളസി, ജമന്തി, പനിക്കൂര്‍ക്ക, ഗാര്‍ലിക് ക്രീപ്പര്‍, ലെമണ്‍ ഗ്രാസ്, റോസ്മേരി,എന്നീ കൊതുകുകളെ തുരത്തുന്ന ചെടികളാണ് പ്രധാനമായും ഗാര്‍ഡനില്‍ ഉള്ളത്. കൊതുകിന്‍റെ ശല്യം ഉണ്ടായിരുന്ന പ്രദേശമാണ് ഗാര്‍ഡന്‍ തയാറാക്കാന്‍ തിരഞ്ഞെടുത്തത്.