Please select from the following:
അമല മെഡിക്കല്‍ കോളേജിലെ പദ്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേല്‍ സെന്‍ട്രല്‍ ലൈബ്രറി ദേശീയ ലൈബ്രേറിയൻ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പുസ്തക പ്രദര്‍ശനം എഴുത്തുകാരനും അമലയിലെ ഡോക്ടറും ആയ ഡോ. ഹരികൃഷന്‍, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് എന്നിവര്‍ ഡോ. അബ്ദുള്‍ കലാമിന്റെ അഗ്നിചിറകുകള്‍ എന്ന പുസ്തകം വായനയ്ക്ക് തുറന്നു വെച്ചുകൊണ്ടു നിര്‍വ്വഹിച്ചു.ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിൻ്റെ പിതാവായ ഡോ.എസ് ആർ രംഗനാഥന്റെ ജന്മ വാർഷിക ദിനമായ ആഗസ്റ്റ് 12 ആണ് ദേശീയ ലൈബ്രേറിയൻ ദിനമായി ആചരിക്കുന്നത്.ലൈബ്രറി സയൻസ് എന്ന ശാസ്ത്ര ശാഖയെ വളർത്തിയെടുക്കുന്നതിനും, ലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വിവിധ സംസ്ഥാനങ്ങളില്‍ പബ്ലിക് ലൈബ്രറി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ.രംഗനാഥന്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ ഗണിത ശാസ്ത്രം പ്രൊഫസറും ലൈബ്രേറിയനുമായിരുന്നു എന്ന് ചീഫ് ലൈബ്രേറിയന്‍ പ്രൊഫ. ഡോ. എ. റ്റി. ഫ്രാന്‍സിസ് അനുസ്മരിച്ചു.ഡോ.ഡിജോ ഡേവിസ്, സീനിയര്‍ ലൈബ്രേറിയന്‍ ലിറ്റി വി ജെ., ഗ്ലാഡിസ് ജോര്‍ജ്ജ്, ജിക്കോ കോടങ്കണ്ടത്ത്, ദീപ സി. ജി. എന്നിവര്‍ സംസാരിച്ചു.