Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 03-05-26 02:30:00
  • To : 03-05-26 03:30:00
  • May 03, 2026

അമല കോളേജിൽ മെഡിക്കൽ ലബോറട്ടറി പ്രൊഫഷണൽ വീക്ക് സമാപിച്ചു

അമല നഗർ: അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ‘മെഡോറ 2K26’ മെഡിക്കൽ ലബോറട്ടറി പ്രൊഫഷണൽ വീക്ക് ആഘോഷങ്ങൾ സമാപിച്ചു. സമാപന ദിനത്തിൽ പേരാമംഗലം പോലീസ് സ്റ്റേഷനിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അരയ്ക്കൽ CMI ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർമാരായ റവ. ഫാ. ആന്റണി പെരിഞ്ചേരി CMI, റവ. ഫാ. ജെയ്സൺ മുണ്ടന്മാണി CMI, റവ. ഫാ. ഡെൽജോ പുത്തൂർ CMI, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ CMI, അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫ. ഷീബാ ഭാസ്കർ എന്നിവർ ആശംസകൾ അറിയിച്ചു. 20 വർഷത്തിലേറെ സേവനമുള്ള ലാബ് ടെക്നീഷ്യന്മാരെ ആദരിച്ചു. ഒരാഴ്ചയായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു.