Please select from the following:
അമല ആയുർവേദ വിഭാഗം മഴക്കാല രോഗങ്ങൾ ക്കെതിരെയുള്ള പ്രത്യേക ഔഷധ കൂട്ടുമായ് ആരംഭിച്ച കർക്കിടകസ്റ്റാളിന്റെയും ആയുർവേദ ഫാർമസിയുടെയും ഉദ്ഘാടനം കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ.ആന്റണി മണ്ണുമ്മൽ സി. എം. ഐ , ചീഫ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. അമല ഒ. പി കാന്റീനിനു സമീപമായി തയ്യാറാക്കിയ സ്റ്റാൾളിൽ നിന്നും ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ പൊതുജനങ്ങൾക്ക് സംലഭ്യമാകും.