Please select from the following:
അമല മെഡിക്കൽ കോളേജ് ഇ.എൻ.ടി, അനാട്ടമി വിഭാഗങ്ങളുടെയും അസോസിയേഷൻ ഓഫ് ഓട്ടോറൈനോലാ രിംഗോളജി തൃശ്ശൂർ ചാപ്റ്ററിൻ്റെയും തൃശ്ശൂർ ഇ.എൻ.ടി. സർജൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രഷ് കടാവറിൽ ഫെസ്സ് എൻഡോസ്കോപി സർജറി വർക്ക്ഷോപ്പ് നടത്തി. ഉദ്ഘാടന കർമ്മം അമല ജോയിൻ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവ്വഹിച്ചു. പൊള്ളാച്ചി എം.സി.വി. ഹോസ്പിറ്റലിലെ ഡോ. ആനന്ദ് വേലുസ്വാമി, പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഡോ. വിവേക് ശശീന്ദ്രൻ, ദയ ഹോസ്പിറ്റലിലെ ഡോ. ഇന്ദുധരൻ. ആർ. മേനോൻ, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, അനാട്ടമി മേധാവി ഡോ. ലോലദാസ്, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. ആൻഡ്രൂസ്.സി. ജോസഫ്, അസോസിയേറ്റ് പ്രൊഫസർ ഡോ. നെവിൽ വർഗ്ഗീസ്, ഡോ. സുമം. പി.വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു. 150 ഓളം ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തു.