അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ 29/10/2024 ചൊവ്വാഴ്ച്ച രാവിലെ 10:30 ക്ക് അമല ഗ്രാമ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകളിലെ ആശാ വർക്കേഴ്സ്നു "Infection Prevention and Control Week Awareness" നടത്തി. AIMS ജോയിൻ്റ് ഡയറക്ടർ ഫാ ഡെൽജോ പുത്തൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL മേധാവിയും, അസിസ്റ്റൻ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ . ഡിനു വിഷയാവതരണം നടത്തി. അമല കോളേജ് ഓഫ് നഴ്‌സിംഗിലേ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.