അമല ഹോമിയോപ്പതി വിഭാഗം ലോക ഹോമിയോദിനാചരണത്തിന്‍റെ ഭാഗമായ് വരന്തരപ്പിള്ളി പള്ളിയില്‍ വെച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍ പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. ഫാ.ജിയോ അലോനിക്കല്‍, ഫാ.ജെറിന്‍ ആലപ്പാട്ട്, ഡോ.നിര്‍മ്മല ഫിലിപ്പ്, ജോഷി അറങ്ങാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. 70 രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.