അമല നഗർ: അമല മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ഹോം കെയർ ഫിസിയോതെറാപ്പി സേവനങ്ങൾ, തൃശൂർ, സി.എം.ഐ. ദേവമാതാ വികർ പ്രൊവിൻഷ്യൽ, ഫാ. ഡേവി കാവുങ്ങൽ സി.എം.ഐ. ഉദ്ഘാടനം ചെയ്തു.
അമല ആശുപത്രിയിലെ ഗുണമേന്മയേറിയ ഫിസിയോ തെറാപ്പി സേവനങ്ങൾ രോഗികളുടെ വീടുകളിൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഹോം കെയർ ഫിസിയോതെറാപ്പി ലക്ഷ്യം വയ്ക്കുന്നത്. രോഗികൾക്ക് ഫോൺ മുഖേന സേവനം ആവശ്യപെടാവുന്നതാണ്. വിളിക്കേണ്ട നമ്പർ: 9778968556.
അമല മെഡിക്കൽ കോളേജിൽ വച്ചുനടന്ന പൊതു മീറ്റിങ്ങൽ, ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ., അസ്ഥിരോഗ വിഭാഗം പ്രൊഫസർ, ഡോ. ഡൊമിനിക് കെ. പുത്തൂർ, വയോജന വിഭാഗം അസോസിയറ്റ് പ്രൊഫസർ, ഡോ. അനീഷ്, ഫിസിക്കൽ മെഡിസിൻ വിഭാഗം അസോസിയറ്റ് പ്രൊഫസർ, ഡോ. സിന്ധു വിജയകുമാർ, ന്യൂറോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ, ഡോ. മേരി ആൻ പൂവത്തിങ്കൽ, ഫിസിയോതെറാപ്പി വിഭാഗം മേധാവി, സുമി റോസ് എന്നിവർ പ്രസംഗിച്ചു. അസോസിയറ്റ് ഡയറക്ടർ, ഫാ. ആന്റണി മണ്ണും മമൽ സി.എം. ഐ. യും അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഡോ. ദീപ്തി രാമകൃഷ്ണനും ഡോക്ടർമാരും, ഫിസിയോതെറാപ്പിസ്റ്റുകളും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.
അസ്ഥിസംബന്ധമായ വേദനകൾ, ജീവിതശൈലി, തൊഴിൽജന്യ , പേശീ, നാടി സംബന്ധമായ പ്രശ്നങ്ങൾ, ചലന വൈകല്യങ്ങൾ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരം ഹോം കെയർ ഫിസിയോതെറാപ്പിയിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന്, ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് , സുമി റോസ് പറഞ്ഞു.