അമല മെഡിക്കല്‍ കോളേജില്‍ വിവിധപരിപാടികളോടെ നടത്തിയ ലോകഹൃദയദിനാചരണത്തിന്‍റെ ഉദ്ഘാടനം പി.ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രമോഹന്‍, ഹൃദ്രോഗവിദഗ്ദ്ധരായ ടി.ജി.ജയകുമാര്‍, ജി.രാജേഷ്, രൂപേഷ് ജോര്‍ജ്ജ്, ജോഫി ജോര്‍ജ്ജ്, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഹൈഡ്രജന്‍ ബലൂണ്‍ പറത്തല്‍, പോസ്റ്റ്ര്‍, സാലഡ് മത്സരങ്ങള്‍, സൗജന്യഹൃദ്രോഗപരിശോധന ക്യാമ്പ് എന്നിവയും നടത്തി.