Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 23-03-25 10:00:00
  • To : 23-03-25 11:30:00
  • March 23, 2025

ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് നടത്തി

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നേത്രരോഗ വിഭാഗത്തിൻ്റെയും, അമല ഗ്രാമ പദ്ധതിയുടെയും, അടാട്ട് ഗ്രാമപഞ്ചായത്ത് യുവധാര കലാ കായിക വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ 23/3/2025 ഞായർ രാവിലെ 10 മണി മുതൽ ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് അടാട്ട് G.L.P.S സ്കൂളിൽ വച്ച് നടത്തി.സൗജന്യ ഗ്ലോക്കോമ തുള്ളി മരുന്ന് വിതരണവും ഉണ്ടായിരുന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നേത്രരോഗ വിഭാഗം ഡോക്ടർ ജെയ്നി സോജൻ ഗ്ലോക്കോമ രോഗത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും, ക്യാമ്പ് നയിക്കുകയും ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത് കുമാർ, വാർഡ് 16 മെമ്പർ അജിത എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.