അമല മെഡിക്കല്‍ കോളേജില്‍ പരിസ്ഥിതിസംരക്ഷണത്തിന് എല്ലാ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഒരാഴ്ചത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന കര്‍മ്മം കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഫോറസ്റ്റ്റി വിഭാഗം മേധാവി ഡോ.എ.വി.സന്തോഷ്കുമാര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാര്‍ മരം നടുകയും
കാമ്പസ്സിന് പുറത്ത് ശുചീകരണം നടത്തുകയും ചെയ്തു.