Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 06-07-26 03:00:00
  • To : 06-07-26 04:00:00
  • July 06, 2026

അമലയിൽ ഇക്കോ ക്ലബ്ബ് സമ്മാനദാനം നടത്തി

അമല മെഡിക്കൽ കോളേജിലെ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഷ് ടു ആർട്ട് മത്സരത്തിന്റെ സമ്മാനദാനം അസിസ്റ്റൻറ് ഡയറക്ടർ ഫാ. അഖിൽ നെല്ലിശ്ശേരി നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ലോല ദാസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജോബി തോമസ്, ഡോ. ഐശ്വര്യ അലക്സ്, പി. ആർ.ഒ. ജോസഫ് വർഗ്ഗീസ്, ബിനുമോൻ ആന്റണി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഫിഫ്ത്ത് ഫോർ എർത്തിൻ്റെ വാർഷിക പ്രവർത്തന പരിപാടി ഇക്കോ ക്ലബ് കോഡിനേറ്റർ ഡോ. ശ്രുതി. സി.എം. അവതരിപ്പിച്ചു. അനാട്ടമി, മൈക്രോബയോളജി, അക്കാദമിക് സെക്ഷൻ എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. മെഡിക്കൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് ആൻസൺ ജേക്കബ് സമ്മാനം സ്വീകരിച്ചു.