Please select from the following:
അമല ഡെർമറ്റോളജി വിഭാഗം ദേശീയതലത്തിൽ നടത്തിയ ടാലൻറ് പരീക്ഷയിൽ ഫരീദാബാദ് ഇ.എസ്.ഐ.മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി പി.ജി വിദ്യാർത്ഥിയായ ഡോ. ആൻമോൾ ഗോദ്രയ്ക്ക് ഒന്നാം സമ്മാനമായ 75,000 രൂപയും സ്വർണമെഡലും ലഭിച്ചു. അഖിലേന്ത്യ തലത്തിൽ നടത്തിയ സ്ക്രീനിങ് ടെസ്റ്റിൽ നിന്നും അർഹതനേടിയ അഞ്ച് വിദ്യാർത്ഥികളെയാണ് അമലയിൽ അഭിമുഖ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തത്. പങ്കെടുത്ത മറ്റു നാലു പേർക്കും 25,000 രൂപയും സർട്ടിഫിക്കറ്റുകളും നൽകി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ , ജോയിൻറ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ , പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, ഡെർമറ്റോളജി മേധാവി ഡോ. എസ്. ക്രൈറ്റൻ, ഓർഗനൈസർ ഡോ.മീഘ എന്നിവർ പങ്കെടുത്തു.