Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ സ്ക്കൂള്‍ ലൈബ്രേറിയന്‍മാരുടെ സംഗമം എറണാകുളം സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ.ബെന്നി നാല്‍ക്കരയും പാലക്കാട് കേന്ദ്രീയ വിദ്യാലയ ലൈബ്രേറിയന്‍ മുജീബ് റഹിമാനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി മുന്‍ ചീഫ് ലൈബ്രേറിയന്‍ അബ്ദുള്‍ റസ്സാക്ക്, കോട്ടയം സെന്‍റ് സേവിയേര്‍സ് കോളേജ് ലൈബ്രേറിയന്‍ പ്രിന്‍സി നെല്ലനാട്ട്, ഭവന്‍സ് വിദ്യാമന്ദിര്‍ ലൈബ്രേറിയന്‍ സി. പ്രവീണ്‍, അമല ചീഫ് ലൈബ്രേറിയന്‍ ഡോ.എ.ടി.ഫ്രാന്‍സിസ്, ലൈബ്രേറിയന്‍ വി.ജെ. ലിറ്റി എന്നിവര്‍ പ്രസംഗിച്ചു.