Please select from the following:
അമല നഗർ : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആരംഭിച്ച ദർശന സർവ്വീസ് സൊസൈറ്റി, ദർശന ക്ലബ് സംഘടനകളുടെ സംയുക്ത വാർഷികവും മെഡിക്കൽ ക്യാമ്പും ജോളി ജോയ് ആലുക്കാസ് നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ സി. എം.ഐ.അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് ഇ.രാധാകൃഷ്ണൻ, എസ്. ഐ. ബി. സ്പോൺസർ ചെയ്ത 10 വീൽചെയറുകൾ വിതരണം നടത്തി. ചടങ്ങിൽ ഫൗണ്ടർ ഡയറക്ടർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന്റ ജന്മദിനാഘോഷവും നടത്തി. പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്, ഡോ.സാന്ദ്ര പോൾസൺ, സെക്രട്ടറി മിനി ഐ. ഒ, പയസ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. മികച്ച സേവനം കാഴ്ചവച്ച ബിവിൻ വർഗീസ്സ്, സെബു ഇ. കെ, ബാനു സാദിക് എന്നിവർക്ക് അവാർഡുകളും നൽകി.125 ഓളം ഭിന്നശേഷിക്കാർ പങ്കെടുത്തു.