Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പുതുമകളുടെ പുല്‍ക്കൂടിന്‍റെ ഉദ്ഘാടനം ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫോന്‍സി മരിയ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ., ജോയിന്‍റെ ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ സി. എം. ഐ., അസോസിയറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍ സി. എം. ഐ. എന്നിവര്‍ പ്രസംഗിച്ചു. പുല്‍ക്കൂടില്‍ മാതാവിന്‍റെ പൂര്‍ണ്ണമായ പ്രതിമ ഉണ്ണിയേശുവിനോടൊപ്പം കിടക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. ക്യാമ്പസ് മുഴുവന്‍ വിവിധ ദൃശ്യങ്ങളാല്‍ വര്‍ണാഭമാക്കിയിട്ടുണ്ട്