Please select from the following:
അമലയില്‍ പഠനം പൂര്‍ത്തിയാക്കിയ 17ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം എക്സോര്‍ഡിയ 25 ചെന്നൈ കല്ല്യാണി മെഡിക്കല്‍ സെന്‍റര്‍ മുന്‍ ഡയറക്ടറും ഗ്രന്ഥകര്‍ത്താവുമായ ഡോ.ഗീത അര്‍ജ്ജുന്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര അദ്ധ്യക്ഷനായി. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെൽജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സോജന്‍ ജോര്‍ജ്ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എ.അജിത്ത്, പി.ടി.എ.പ്രസിഡന്‍റ് ഡോ.തോമസ് വടക്കന്‍, ഡോ.ആന്‍ മേരി എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. 92 പേര്‍ ബിരുദം സ്വീകരിച്ചു.