അമല കാന്‍സര്‍ ആശുപത്രിയുടെ ആരംഭം മുതല്‍ നിരവധിവര്‍ഷം സേവനം അനുഷ്ഠിച്ച് മണ്‍മറഞ്ഞുപോയ ബ്രദര്‍ സേവ്യര്‍ മാളിയേക്കലിന്‍റെ സ്മരണാര്‍ത്ഥം ആരംഭിച്ച അന്താരാഷ്ട്രനിലവാരമുള്ള കോണ്‍ഫ്രന്‍സ് ഹാളിന്‍റെ ഉദ്ഘാടനം ദേവമാതാ സാമൂഹ്യ-
ആരോഗ്യകാര്യ കൗണ്‍സിലര്‍ ഫാ.ജോര്‍ജ്ജ് തോട്ടാന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, കുടുംബാംഗം ജോര്‍ജ്ജ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.