Please select from the following:
അമല മെഡിക്കൽ കോളേജ് പട്ടിക്കാട് ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷിക ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ സാമൂഹ്യ-ആരോഗ്യ-സുരക്ഷ പദ്ധതി 'പ്രതീക്ഷ' യുടെ ധാരണ പത്രം ഏറ്റുവാങ്ങിക്കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസ് നിർവഹിച്ചു.ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സി. എം. ഐ, കെ . എഫ് . ആർ. ഐ ഡയറക്ടർ ഡോ. കണ്ണൻ വാര്യർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ്, സിനിമാതാരം അമിത ഏലിയാസ്, കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോബി പറപ്പിള്ളി, വൈ. എം. ഐ പ്രസിഡന്റ് ജോണി, എ. കെ. ടി. എ കുതിരാൻ ഏരിയ സെക്രട്ടറി ജയ, ചാക്കോ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഗ്രെയ്‌സ്, ഡോ. മോൻസി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ., ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.