അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക കാന്‍സര്‍ ദിനാചരണത്തിന്‍റെയും ബോണ്‍മാരോട്രാന്‍സ്പ്ലാന്‍റിന് ഉതകുന്ന രക്തമൂലകോശ ശേഖരണ രജിസ്ട്രിയുടെയും ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.സുനു സിറിയക്, ധാത്രി, കേരള സ്റ്റേറ്റ് ആന്‍റ് ഗൈഡ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് രക്തമൂലകോശ രജിസ്ട്രേഷന്‍ നടത്തുന്നത്. ഗൈനക്കോളജി, ഓങ്കോളജി വിഭാഗങ്ങളും നഴ്സിംഗ് കോളേജും ചേര്‍ന്ന് കാന്‍സര്‍ ബോധവല്‍ക്കരണം, ഫ്ളാഷ് മോബ്, റാലി എന്നിവയും നടത്തി.