Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 12-11-25 02:00:00
  • To : 12-11-25 03:30:00
  • November 12, 2025

അമലയിൽ കേക്ക് മിക്സിങ് സെറിമണി

അമല മെഡിക്കൽ കോളേജ് ഭക്ഷ്യ പാനീയ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കേക്ക് മിക്സിങ് സെറിമണിയുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ. സി. എം. ഐ നിർവഹിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷമാക്കാൻ വേണ്ടിയാണ് കേക്ക് മിക്സിങ് സെറിമണി നടത്തിയത്. അമലയിൽ ഇദംപ്രഥമമായി ഏറെ പുതുമകളോടെ ആരംഭിച്ച പരിപാടിയിൽ 1000 കിലോഗ്രാം കേക്കുകളുടെ ഒരുക്കങ്ങൾക്കാണ് തുടക്കം കുറിച്ചത്. ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ, ഫാ. ജയ്സൺ മുണ്ടൻമാണി സി. എം. ഐ, ഫാ. ഷിബു പുത്തൻപുരക്കൽ സി. എം. ഐ, ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി. എം. ഐ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ,സി.ഇ. ഒ.സൈജു എടക്കളത്തൂർ എഫ് ആൻഡ് ബി മേധാവി സി എ ലിൻസൺ എന്നിവർ പങ്കെടുത്തു.