Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 13-12-24 10:00:00
  • To : 13-12-24 01:00:00
  • December 13, 2024

അമലയില്‍ കാന്‍സര്‍ അതിജീവത ജീനയുടെ കേക്ക് മേള

അമല മെഡിക്കല്‍ കോളേജില്‍ തന്‍റെ രോഗാവസ്ഥയെ വകവെക്കാതെ ജീന വീട്ടില്‍ നിര്‍മ്മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്പനസ്റ്റാളും ആരംഭിച്ചു. സ്റ്റാളിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.സുനു സിറിയക്, കാന്‍സര്‍ അതിജീവത ജീന എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാള്‍ ക്രിസ്തുമസ് വരെ തുടരും.