അമലയില്‍ ആധുനിക ബി.എം.ഡി. മെഷീന്‍ സ്ഥാപിച്ചു
മദ്ധ്യകേരളത്തില്‍ തന്നെ ഏറ്റവും ആധുനിക ബോണ്‍ മിനറല്‍ ഡെന്‍സിറ്റി മെഷീന്‍ അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. ഓസ്റ്റിയോപൊറോസിസ് രോഗനിര്‍ണ്ണയത്തിന് ഉതകുന്ന ജി.ഇ.
കമ്പനിയുടെ ഹോള്‍ ബോഡി ബോണ്‍ മിനറല്‍ ഡെന്‍സിറ്റി മെഷീന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. റേഡിയോളജി വിഭാഗം മേധാവി ഡോ.റോബര്‍ട്ട് അമ്പൂക്കന്‍, സീനിയര്‍ ഫിസിഷ്യന്‍ ഡോ.ടി.പി.ആന്‍റണി എന്നിവര്‍ മെഷീനിന്‍റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.