Please select from the following:
അമലയിൽ ആരംഭിച്ച റിസർച്ച് പബ്ലിഷിംങ്ങിനുള്ള ബിബ്ലിയോ മെട്രിക് ടൂൾസ് എന്ന വിഷയത്തിലുള്ള ദ്വിദിന പരിശീലന ശിൽപ്പശാല അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമാസ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. ലോല ദാസ് മുഖ്യ പ്രഭാഷണം നടത്തി.അസോസ്സിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി മണ്ണുമ്മൽ, കാർഷിക സർവ്വകലാശാല മുൻ ചീഫ് ലൈബ്രേറിയൻ അബ്ദുൾ റസാക്, അക്കാദമിക്ക് ലൈബ്രറി അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.എസ്. സ്വപ്ന, അമല പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാൻസിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ. ജെ. കോടങ്കണ്ടത്ത് എന്നിവർ സംസാരിച്ചു.ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിലെ ലൈബ്രേറിയൻ ജോബിൻ ജോസ്, ഡോ. എ.റ്റി. ഫ്രാൻസിസ്, അസോസ്സിയേറ്റ് ലൈബ്രേറിയൻ ദീപ സി.ജി., എന്നിവർ ക്ലാസുകൾ നയിച്ചു.ഗരഗ്പൂർ ഐ.ഐ. ടി. ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഡിജിറ്റൽ ലൈബ്രറി, എ.എൽ.എ. എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശിൽപ്പശാലയിൽ 50 സർവ്വകലാശാല - കോളേജ് അദ്ധ്യാപകർ, ഗവേഷകർ, ലൈബ്രേറിയന്മാർ എന്നിവർ പങ്കെടുക്കുന്നു.