Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 06-06-25 02:00:00
  • To : 06-06-25 03:30:00
  • June 06, 2025

അമല ആയുർവേദത്തിൽ പരിസ്ഥിതി ദിനാചരണം

അമല ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്തർദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെയും വൃക്ഷതൈ വിതരണത്തിന്റെയും ഉദ്‌ഘാടനം പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി. ആർ . നീലകണ്ഠൻ നിർവ്വഹിച്ചു. ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ടി. കെ. ഹൃതിക്, ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രജിതൻ കെ. എസ്., സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്ലാന്റ് ബോർഡ് മെമ്പർ ഒ. എൽ . പയസ്,കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ബോർഡ്‌മെമ്പർ വർഗീസ്സ് തരകൻ, അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ,ആയുർവേദ ഫിസിഷ്യൻമാരായ ഡോ.എസ്.ജയദീപ്‌, ഡോ.സിസ്റ്റർ. ഓസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികളുടെ തെരുവുനാടകം, ആയുർവേദ പഞ്ചകർമ്മ നേഴ്സിങ് വിദ്യാർത്ഥികളുടെ ഫ്‌ളാഷ്മൊബ് എന്നിവയും നടത്തി. ചടങ്ങിൽ മുന്നൂറോളം വൃക്ഷതൈകൾ സൗജന്യമായി വിതരണം ചെയ്‌തു.