Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 25-04-26 02:00:00
  • To : 25-04-26 03:30:00
  • April 25, 2026

അമലയിൽ ലോക ഓട്ടിസം വാരാചരണം.

അമല മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറർ, ശിശുരോഗ വിഭാഗം, ഐ.എ.പി. തൃശ്ശൂർ എന്നിവകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലോക ഓട്ടിസം വാരാചരണത്തിന്റെയും, ബോധവൽക്കരണ പരിപാടിയുടെയും ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി മണ്ണുമ്മൽ സി.എം.ഐ. നിർവഹിച്ചു. കൺസൾട്ടന്റ് ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ഗായത്രി രാജൻ മുഖ്യ പ്രഭാഷണം നടത്തി. അമല ചൈൽഡ് ഡെവലപ്മെൻറ് സെൻറർ മേധാവി ഡോ.പാർവതി മോഹൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, ഡെവലപ്മെൻറ് പീഡിയാട്രീഷൻ ഡോ. ജവഹർ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരും പി.ജി വിദ്യാർത്ഥികളും പങ്കെടുത്തു.