Please select from the following:
അമല മെഡിക്കൽ കോളേജ് കുന്നംകുളം ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ, കാർഡിയോളജി വിഭാഗങ്ങളുടെ അൾട്രാസൗണ്ട് സ്കാനിങ്, ടി എം ടി സേവനങ്ങളുടെ ഉദ്ഘാടനം ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ലബീബ് ഹസൻ, മിഷാ സെബാസ്റ്റ്യൻ, മുരളി കെ കെ, അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് സി ഇ ഉണ്ണി, താരു മെമ്മോറിയൽ ട്രസ്റ്റ് പ്രതിനിധി റെജി, ജോയിന്റ് ഡയറക്ടർ ഫാദർ ഡെൽജോ പുത്തൂർ, ബോർജിയോ ലുവിസ്, ഡോ. രൂപേഷ് ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.