അമല മെഡിക്കല്‍ കോളേജിന്‍റെ കീഴില്‍ ആര്‍ത്താറ്റ് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെയും വികസനപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം കുന്നംകുളം എം.എല്‍.എ. എ.സി.മൊയ്തീന്‍ നിര്‍വ്വഹിച്ചു. ഓര്‍ത്തഡോക്സ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യാതിഥിയായിരുന്നു. സെന്‍റ് ജോര്‍ജ് മൊണാസ്ട്രി പ്രിയോര്‍ ഫാ.വിജു കോലാങ്കണ്ണി, അമല ഫെല്ലോഷിപ്പ് പ്രസിഡന്‍റ് സി.ഇ.ഉണ്ണി, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്യാസ്ട്രോ സെന്‍ററിനെക്കുറിച്ച് ഡോ.സോജന്‍ ജോര്‍ജും, കുട്ടികളിലെ ബോണ്‍മാരോ ട്രാന്‍പ്ലാന്‍റിനെക്കുറിച്ച് ഡോ.വി.ശ്രീരാജും, ഫെല്ലോഷിപ്പിനെക്കുറിച്ച് ഫാ.ഷിബു പുത്തന്‍പുരയ്ക്കലും അവലോകനം നടത്തി. എക്സ്റ്റേണല്‍ അഫയേഴ്സ് ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് നന്ദി പ്രകടിപ്പിച്ചു.