Please select from the following:
അമല നഗര്‍:മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കുള്ള മൂലകോശ ശേഖരണാര്‍ത്ഥം ആരംഭിച്ച ഡോണര്‍ ഡ്രൈവ് അമല മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെല്‍ രജിസ്ട്രിയായ ഡി.കെ.എം.എസ്. ആയി സഹകരിച്ചാണ് ഡോണര്‍ ഡ്രൈവ് നടത്തുന്നത്. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്തവര്‍ക്ക് രജിസ്ട്രിയില്‍ അംഗമാകാം. ഡി.കെ.എം.എസ്. ഡെപ്യൂട്ടി മാനേജര്‍ പ്രജീത് സുധാകര്‍,ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.സുനു സിറിയക്, ഡോ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു