Please select from the following:
അമല മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം വെര്‍ട്ടിഗോയെ അധികരിച്ച് നടത്തിയ റോബോട്ടിക് ശില്പശാല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അബോട്ട് ഇന്ത്യ സീനിയര്‍ മാനേജര്‍ ഡോ.പ്രഭാത് ഗാട്ടേറ്റ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഇ.എന്‍.ടി. മേധാവി ഡോ.ആന്‍ഡ്രൂസ് സി. ജോസഫ്, ഡോ.എ.ആര്‍.വിനയകുമാര്‍, ഡോ.അര്‍ജുന്‍ ജി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈവ് ഡെമോണ്‍സ്ട്രേഷനും നടത്തി.