അമല നഗര്‍: കൊതുക്രഹിതകാമ്പസ്സ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അമല മെഡിക്കല്‍ കോളേജ്
കാമ്പസ്സില്‍ പലയിടങ്ങളിലായ് ഓവിട്രാപ്പുകള്‍ സ്ഥാപിച്ചു. അടാട്ട് പഞ്ചായത്തംഗം ടി.എസ്.നിതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.