അമല നഗര്‍: രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാങ്ക് ഓഫ് ബറോഡ സ്റ്റുഡന്‍റ് അച്ചീവേര്‍സ് അവാര്‍ഡുകള്‍ അമല മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. പി.സുവര്‍ണ്ണ, അഭിയാസ് സാജിത് അലി, അഖില നന്ദന്‍ എന്നിവരാണ് ബാങ്ക് ഓഫ് ബറോഡയുടെ
യഥാക്രമം അക്കാദമിക് ടോപ്പര്‍, സ്പോര്‍ട്ട്സ് ടോപ്പര്‍, ഓള്‍ റൗണ്ടര്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയത്.
അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച
ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ തൃശ്ശൂര്‍ റീജിയണല്‍ ഹെഡ് ബി.സനില്‍
കുമാര്‍ അവാര്‍ഡുകള്‍ നല്‍കി. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍
ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ ഡോ.ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.