Please select from the following:
അമല കാന്‍സര്‍ ആശുപത്രിയുടെ സുവര്‍ണ്ണജൂബിലിക്ക് മുന്നോടിയായുള്ള അഞ്ച് വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു.'അമല ഗ്രാമ' പദ്ധതി എം.പി. രമ്യ ഹരിദാസും 'അമല ക്ഷേമ' എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളിയും 'അമല ശാസ്ത്ര' പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്ദിക്കരയും 'അമല ആരോഗ്യ' മുന്‍ ഡയറക്ടര്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളിയും 'അമല അഭിനവ' കല്ല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്ല്യാണരാമനും 'വെബ് സൈറ്റ്' ജോസ് ആലുക്കയും 'ആന്‍റിബയോട്ടിക് സ്റ്റീവാര്‍ഡ്ഷിപ്പ്' മുന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരിയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമിഅജിത്കുമാര്‍, മെമ്പര്‍ ടി.എസ്.നിധീഷ്, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.ഉഷാദേവി, വേലൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കര്‍മ്മല ജോണ്‍സണ്‍, ഡയറക്ടര്‍ ഫാ.ജൂലിയസ്അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ എന്നിവര്‍ പ്രസംഗിച്ചു.