അമല നഗർ: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച്, അമല അലയ്ഡ് ഹെൽത്ത് സയൻസസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, രക്തദാന ക്യാമ്പ് നടത്തി. അമല ചാപ്പലിൽ വച്ചു നടന്ന പൊതു മീറ്റിങ്ങിൽ, പേരാമംഗലം, പോലീസ്റ്റേഷൻ എസ്. എച്ച് .ഒ. ശ്രീ. കെ.സി. രതീഷ് മുഖ്യ അതിഥിയായിരുന്നു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ സി. എം.ഐ. , ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി. എം. ഐ. , അലയ്ഡ് ഐൽത്ത് സയൻസ് പ്രിൻസിപ്പൽ , ഡോക്ടർ എം.സി. സാവിത്രി , അമല ബ്ലഡ് സെൻ്റർ മേധാവി, ഡോ. വിനു വിപിൻ , തൃശൂർ ജില്ല എൻ. എസ്. എസ് . കോഓർഡിനേറ്റർ , ശ്രീ. സുബാഷ് മാത്യു, ശ്രീ. നിധിൻ ഹരിദാസ്, ശ്രീമതി സോന കെ. എസ് എന്നിവർ പ്രസംഗിച്ചു. അമല അലയ്ഡ് ഹെൽത്ത് സയൻസസ് വിദ്യർത്ഥികളുടെ നേതൃത്വത്തിൽ, രാവിലെ റാലിയും ഫ്ലാഷ് മോബും രക്തദാന ബോധവൽക്കരണ പ്രോഗ്രാമുകളും മത്സരങ്ങളും നടത്തി. അമലയിലെ ഡോക്ടർമാരും വിദ്യർത്ഥികളും നേഴ്സുമാരും മറ്റു സ്റ്റഫ് അംഗങ്ങളുമായി 82 പേർ രക്തം ദാനം ചെയ്തു. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനങ്ങളും നൽകി. രക്തദാന ക്യാമ്പുകൾ സഘടിപ്പിച്ച എല്ലാ സംഘടനാ ഭാരവാഹികളെ യും ചടങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. കിഡ്നി ദാനം ചെയ്ത ശേഷവും 27 തവണ രക്തം കൊടുത്ത, ശ്രീ. കെ.എഫ് ബ്ലസൻ പേരാമംഗലത്തിനെ മീറ്റിങ്ങിൽ പ്രത്യേകം ആദരിച്ചു.